ആദിത്യ കൃഷ്ണയുടെ ദുരുഹ മരണം, ക്രൈംബ്രാഞ്ചിൽ വിശ്വാസമർപ്പിച്ച്: മാതാപിതാക്കൾ

ആദിത്യ കൃഷ്ണയുടെ ദുരുഹ മരണം, ക്രൈംബ്രാഞ്ചിൽ വിശ്വാസമർപ്പിച്ച്: മാതാപിതാക്കൾ

കൊച്ചി: പള്ളുരുത്തി സ്വദേശിയും,കേന്ദ്രസേനയിലെ ഓഫീസറുമായിരുന്ന പ്രദീപ് കുമാറിൻ്റെ മകനുമായ ആദിത്യ കൃഷ്ണയുടെ ദുരുഹ മരണത്തിൻ്റെ ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നു, 20 വയസു മാത്രം പ്രായമുള്ള ആദിത്യനെ 16/4/20-ൽ പള്ളുരുത്തിയിലെ വീട്ടിൽ വൈകീട്ട് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ കൂട്ടുകാർ വന്ന് സുഹൃത്തിലൊരാൾക്ക് ജോലി കിട്ടി ആദ്യ ശമ്പളത്തിൻ്റെ ചിലവ് ചെയ്യുന്നതിൻ്റെ ഭാഗമായി ബിരിയാണി പാർട്ടിക്ക് നിർബന്ധിച്ച് വിളിച്ചു കൊണ്ട് പോകുകയായിരുന്നു.എന്നാൽ പള്ളുരുത്തിയിൽ നിന്നും കിലോമീറ്റർ അകലെ കാലടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മലയാറ്റൂർ വനത്തിനോട് ചേർന്ന വനപാതയിൽ റോഡപകടത്തെ തുടർന്ന് ആദിത്യൻ മരണപ്പെട്ടു എന്ന അതിദാരുണ വാർത്തയാണ് രാത്രിയുടെ പകുതി യാമം കഴിഞ്ഞപ്പോൾ വീട്ടുകാർക്ക് കേൾക്കാൻ സാധിച്ചത്, അപകടവിവരം അറിഞ്ഞെത്തിയ മാതാപിതാക്കൾക്കും നാട്ടുകാർക്കും ഇത് കേവലം ഒരു അപകട മരണമല്ല, അപകടത്തിന് പിന്നിൽ നിഗൂഢതയുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. വാഹന അപകടത്തിൽ കൂടെയുണ്ടായിരുന്നവരുടെ പെരുമാറ്റങ്ങളും മറുപടികളും ഈ സംശയത്തിന് ബലം പകർന്നിരുന്നു.,

ആദിത്യൻ്റെ ശരീരത്തിൽ ഹൃദയം ഒഴികെ വലതുവശത്തെ കിഡ്നി അടക്കം മാരകമായ ക്ഷതമേറ്റ് തകർന്നിരുന്നു., വളരെ വേഗത കുറച്ചായിരുന്നു അപകടസമയത്ത് ബൈക്ക് സഞ്ചരിച്ചതെന്നും റോഡിൽ വാഹനം തെന്നി വീണതെന്നുമായിരുന്നു ഒരാളുടെ മൊഴി, അപകടത്തിൻ്റെ വിവരണത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ പോലീസിന് കൃത്യമായ അന്വേഷണത്തിനായ് പരാതി നൽകിയെങ്കിലും ആദിത്യത്തിൻ്റെയും കൂടെയുള്ളവരുടെയും മൊബൈൽ ഫോണുകളും വാഹനങ്ങളും ഹെൽമറ്റുകളും കസ്റ്റഡിയിൽ വക്കാതെ ആരോപണ വിധേയർക്ക് നൽകി തെളിവുകൾ നശിപ്പിക്കാൻ സാഹചര്യമൊരുക്കുകയായിരുന്നു.ആലുവ റൂറൽ എസ്, പി.കാർത്തിക്ക് IPS ആകട്ടെ ഇതിനെ വെറും റോഡപകടമാക്കി തീർക്കാൻ തിരക്ക് കൂട്ടുകയായിരുന്നു എന്ന ആരോപണം ലോക്കൽ പോലീസ് ഇതിൽ എന്തോ മറച്ചു വക്കാൻ ശ്രമിക്കുന്നതായി വീട്ടുകാർ ആരോപിക്കുന്നു. നിരന്തര സമ്മർദ്ദത്തിൻ്റെ ഭാഗമായി ഒരു പുനരന്വേഷണ പ്രഹസനത്തിനായി ഡേവിസ് എന്ന എസ്, ഐ, യെ ചുമതലപ്പെടുത്തിയെങ്കിലും ഈ ഉദ്യോഗസ്ഥൻ പരാതി കിട്ടിയതു മുതൽ നടത്തിയ അന്വേഷണ പ്രഹസനത്തിൻ്റെ ഒരോ വിവരങ്ങളും ആരോപണ വിധേയർക്ക് കൃത്യമായി പങ്കു വക്കുകയും അതിനായ് പ്രതിരോധതന്ത്രം ആവിഷ്ക്കരിക്കാനുള്ള നിർദ്ദേശം നൽകിയതായുള്ള വീട്ടുകാരുടെ ആരോപണം ലോക്കൽ പോലീസിൻ്റെ ചില പ്രത്യേക താത്പര്യങ്ങൾ ചില സംശയങ്ങൾക്കിട നൽകുന്നു. ആദിത്യനെ ആശുപത്രിയിലേക്ക് കൊണ്ട് വന്നു എന്ന് പറയപ്പെടുന്ന നീല സ്വിഫ്റ്റ് കാറിനെ കുറിച്ചോ അതിൽ ഉണ്ടായിരുന്നവരെ കുറിച്ചോ പോലീസ് ഒരന്വേഷണം പോലും നടത്താതെ ആരോപണ വിധേയരുടെ വായ്മൊഴി,

അനുഭവസമ്പത്തോടെ പകർത്തിയെഴുതി ആദിത്യൻ്റെ മരണത്തിന് കാരണക്കാരായവരെ രക്ഷിച്ചെടുക്കാനുള്ള ജാഗ്രത പോലീസ് റിപ്പോർട്ടിൽ കാണുന്നത് നിയമം പഠിക്കാത്ത ഒരാൾക്ക് പോലും വ്യക്തമാകും, രാജ്യസുരക്ഷക്ക് വേണ്ടി അഹോരാത്രം ജീവിതം ഹോമിച്ച ഒരു സൈനികനായ പിതാവിൻ്റെ മകൻ്റെ മരണത്തിലെ ദുരുഹത മാറ്റിത്തരണമെന്ന ദയാഹർജിയെ പുഛിച്ച് തളളിയ ജില്ലാ പോലീസ് സൂപ്രണ്ട് കാർത്തിക് IPS ൻ്റെ നിരുത്തരവാദപരമായ നടപടികളും സേനയിൽ പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഉതകുന്നതാണ് ആരുടെയൊക്കെയോ പ്രത്യേക താത്പര്യപ്രകാരം ആദിത്യൻ്റെ ദുരുഹ മരണം വെറും റോഡപകടമാക്കി തീർക്കാനുള്ള ലോക്കൽ പോലീസിൻ്റെ ശ്രമത്തെ തകർത്തു കൊണ്ട് ക്രൈബ്രാഞ്ചു് വിഭാഗത്തിൽ നിന്ന് നീതിയുക്തമായ അന്വേഷണം ഉണ്ടായ് സത്യം പുറത്ത് വരുക തന്നെ ചെയ്യുമെന്ന വിശ്വാസത്തിലാണ് ആദിത്യ കൃഷ്ണയുടെ മാതാപിതാക്കൾ